Advertisement

കളിയിക്കാവിള കൊലപാതകം; രണ്ട് പേർ കസ്റ്റഡിയിൽ

January 13, 2020
1 minute Read

കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകക്കേസിൽ ബംഗളൂരുവിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ബംഗലൂരു പൊലീസിന് കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

അൽ ഉമ പ്രവർത്തകരായിരുന്നവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഇവർ മുഖ്യപ്രതികളുടെ സുഹൃത്തുക്കളെന്ന് സംശയിക്കുന്നുണ്ട്. കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് തിരുവനന്തപുരം കേന്ദ്രീകരിച്ചാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. 7,8 തിയതികളിൽ പ്രതികൾ നെയ്യാറ്റിൻകരയിലുള്ളതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വിതുര സ്വദേശി സെയ്ദ് അലി ഏർപ്പെടുത്തിയ വാടക വീട്ടിലാണ് ആസൂത്രണം നടന്നതെന്ന് സൂചനയുണ്ട്. സംഭവത്തിന് ശേഷം സെയ്ദ് അലി ഒളിവിലാണ്. പ്രതികളുടെ ബാഗ് കൈമാറ്റത്തിലും ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു.

Story Highlights- kaliyakkavila

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top