പൊടിശല്യം രൂക്ഷം; മരട് നഗരസഭാധ്യക്ഷയെ നാട്ടുകാർ തടഞ്ഞു

മരട് നഗരസഭാധ്യക്ഷയെ നാട്ടുകാർ തടഞ്ഞു. പൊടിശല്യം രൂക്ഷമായ സാഹചര്യത്തിൽ മതിയായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് നഗരസഭാധ്യക്ഷയെ തടഞ്ഞത്. വൈസ് ചെയർമാനേയും നാട്ടുകാർ തടഞ്ഞു.
മരടിൽ ഫ്‌ളാറ്റുകൾ പൊളിച്ചതിന് പിന്നാലെ പ്രദേശത്ത് പൊടിശല്യം രൂക്ഷമായിരിക്കുകയാണ്. കുഞ്ഞുങ്ങൾ ഉൾപ്പെടെ പലർക്കും ആരോഗ്യ പ്രശ്‌നമുണ്ട്. വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത സാഹചര്യമുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതേസമയം, ജില്ലാ ഭരണകൂടത്തിന്റെ നേതൃത്തിൽ പ്രത്യേക സംഘമാണ് നടപടി സ്വീകരിക്കേണ്ടതെന്ന് നഗരസഭാ അധികൃതർ പറയുന്നു. വിഷയത്തിൽ നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
മരടിൽ ശനിയാഴ്ചയാണ് രണ്ട് ഫ്‌ളാറ്റുകൾ പൊളിച്ചത്. തുടർന്ന് ഇന്നലെയും ഫ്‌ളാറ്റുകൾ തകർത്തു. ഇതിന് പിന്നാലെ പ്രദേശത്ത് പൊടി വ്യാപിച്ചു. നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ഇന്നലെയും രംഗത്തെത്തുകയും നഗരസഭാധ്യക്ഷയെ തടയുകയും ചെയ്തിരുന്നു.
story highlights- maradu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here