സണ്ണി ഡിയോൾ എംപിയെ കാണാനില്ലെന്ന് പോസ്റ്റർ

നടനും എംപിയുമായ സണ്ണി ഡിയോളിനെ കാണാനില്ലെന്ന് പോസ്റ്റർ. ‘കാണാതായ സണ്ണി ഡിയോൾ എംപിയെ തിരയുന്നു’ എന്ന തരത്തിലുള്ള പോസ്റ്ററുകൾ പത്താൻകോട്ടിലെ പൊതുസ്ഥലങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. റെയിൽവേ സ്‌റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പോസ്റ്റർ പതിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് സണ്ണി ഡിയോൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ബിജെപി ടിക്കറ്റിൽ ഗുരുദാസ്പുരിൽ നിന്ന് ലോക്‌സഭയിലെത്തി. യോഗങ്ങളിൽ പങ്കെടുക്കാനും മണ്ഡലം നോക്കാനും പ്രതിനിധിയായി എഴുത്തുകാരൻ ഗുർപ്രീക് സിംഗ് പൽഹേരിയെ പ്രഖ്യാപിച്ച സണ്ണിയുടെ നടപടി വിമർശനത്തിനിടയാക്കിയിരുന്നു.’
സണ്ണി ഡിയോൾ പാർലമെന്റ് സമ്മേളനത്തിലും പങ്കെടുക്കുന്നത് ചുരുക്കമാണ്. രേഖകൾ പ്രകാരം ആദ്യ സെഷനിൽ 28 ദിവസം പാർലമെന്റിൽ ഡിയോൾ ഹാജരായിരുന്നില്ല. ഒൻപത് ദിവസം മാത്രമാണ് അദ്ദേഹം പാർലമെന്റിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here