Advertisement

കേബിൾ ടിവി നിരക്കുകൾ ഉപഭോക്തൃ സൗഹൃദമാക്കി ട്രായ്; പുതിയ നയം പ്രഖ്യാപിച്ചു

January 13, 2020
1 minute Read

കേബിൾ ടിവി നിരക്കുകൾ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കി പുതിയ നയം പ്രഖ്യാപിച്ച് ടെലികോം അതോറിറ്റി (ട്രായ്). നിലവിലെ നിരക്കിൽ കൂടുതൽ ചാനലുകൾ ആസ്വദിക്കാൻ സാധിക്കുമെന്നതാണ് പ്രധാന ആകർഷണം. കേബിൾ ടിവി, ഡിടിഎച്ച് കമ്പനികൾക്ക് കടിഞ്ഞാണിടാൻ ടെലികോം അതോറിറ്റി 2018 ഡിസംബറിൽ നടപ്പാക്കിയ നിർദേശങ്ങൾ നിരക്കുയരാൻ കാരണമായെന്ന് വിമർശനമുയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് നടപടിയെന്ന് ട്രായ് ചെയർമാൻ വ്യക്തമാക്കി.

24 ഉൾപ്പടെ 200 സൗജന്യ ചാനലുകൾക്ക് 153.40 രൂപ. നേരത്തെ ഇത് 25 ദൂരദർശൻ ചാനലുകൾ ഉൾപ്പെടെ 100 ചാനലുകൾ മാത്രമായിരുന്നു. പരമാവധി നിരക്ക് 12 രൂപയോ അതിൽ താഴെയോ ഉള്ള ചാനലുകൾ മാത്രമേ കൂട്ടമായി നൽകുന്ന പേ ചാനലുകളുടെ ബൊക്കെ ഗണത്തിൽപ്പെടൂ. 12 രൂപയിൽ കൂടുതലുള്ള ചാനലുകൾ പ്രത്യേകം വാങ്ങാം. വിതരണക്കാരന്റെ മുഴുവൻ സൗജന്യ ചാനലും 160 രൂപയ്ക്ക് ലഭിക്കും എന്ന് ട്രായ് ചെയർമാൻ അറിയിച്ചു.

ഡിടിഎച്ച് കമ്പനികൾ പുതിയ നിരക്കുകൾ 30ന് മുൻപ് പ്രസിദ്ധീകരിക്കണം. മാർച്ച് ഒന്ന് മുതൽ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഒരു വീട്ടിൽ രണ്ടു ടിവിയിലേക്ക് ഒരു കണക്ഷൻ ഉപയോഗിക്കുന്നുണ്ടെങ്കിൽ 40% വരെ മാത്രമേ അധിക നിരക്ക് ഈടാക്കാൻ പാടുള്ളൂ എന്ന് പുതിയ നയം വ്യക്തമാക്കുന്നു.

story highlights- Trai, chairman Ram Sewak Sharma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top