ഓസ്ട്രേലിയൻ കാട്ടുതീ; ഷെയിൻ വോണും റിക്കി പോണ്ടിംഗും ദുരിതാശ്വാസ മത്സരത്തിനിറങ്ങുന്നു

ഓസ്ട്രേലിയൻ കാട്ടു തീയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ദുരിതാശ്വാസ മത്സരം. വിരമിച്ച ഒസീസ് താരങ്ങൾ അണിനിരക്കുന്ന ടി-20 മത്സരമാണ് സംഘടിപ്പിക്കുക. മുൻ സൂപ്പർ താരങ്ങളായിരുന്ന റിക്കി പോണ്ടിംഗും ഷെയിൻ വോണും ഇരു ടീമുകളുടെയും നായകരാവും.
ഫെബ്രുവരി എട്ടിന് മത്സരം നടക്കുക. ബിഗ് ബാഷ് ലീഗിൻ്റെ ഫൈനലിനോടനുബന്ധിച്ച് നടത്തുന്ന മത്സരം മെൽബണിലോ സിഡ്നിയിലോ നടത്തുമെന്നാണ് വിവരം. മുൻ താരങ്ങളായ ആദം ഗിൽക്രിസ്റ്റ്, ജസ്റ്റിന്‍ ലാംഗര്‍, ബ്രെറ്റ് ലീ, ഷെയ്ന്‍ വാട്‌സണ്‍, അലെക്‌സ് ബ്ലാക്ക് വെല്‍, മൈക്കിള്‍ ക്ലാര്‍ക്ക്, സ്റ്റീവ് വോ തുടങ്ങിയ കളിക്കാരും മത്സരത്തിൽ പങ്കെടുക്കും.
നേരത്തെ ഷെയിൻ വോൺ തൻ്റെ ബാഗി ഗ്രീൻ തൊപ്പി ലേലത്തിൽ വെച്ച് ലഭിച്ച തുക ദുരിതാശ്വാസത്തിനു കൈമാറിയിരുന്നു. വോൺ ടെസ്റ്റ് ടീമിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ ധരിച്ച തൊപ്പിക്ക് റെക്കോർഡ് തുകയാണ് ലഭിച്ചത്.
പടർന്നുപിടിച്ച കാട്ടുതീയിൽ 28 പേർക്ക് ജീവൻ നഷ്ടമാകുകയും ആയിരക്കണക്കിന് വീടുകൾ നശിക്കുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് വീട് വിട്ട് മറ്റിടങ്ങളിലേയ്ക്ക് പലായനം ചെയ്തത്. അതിനുമപ്പുറമായിരുന്നു ജീവി വർഗങ്ങൾക്കുണ്ടായ നാശം. 20000ലധികം കൊവാലകളും ഒട്ടേറെ കംഗാരുക്കളും തീപ്പിടുത്തതിൽ ജീവൻ വെടിഞ്ഞിരുന്നു.
Story Highlights: Shane Warne, Ricky Ponting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here