Advertisement

തിരുവനന്തപുരത്ത് രണ്ട് പേർക്ക് വെട്ടേറ്റു

January 13, 2020
0 minutes Read

തിരുവനന്തപുരത്ത് രണ്ട് പേർക്ക് വെട്ടേറ്റു. വിളപ്പിൽശാലയിലാണ് സംഭവം. ലിജു സൂരി, ബിനുകുമാർ എന്നിവർക്കാണ് വെട്ടേറ്റത്. ലിജുവിന്റെ ബന്ധുവായ ജയിനാണ് ആക്രമിച്ചത്. വെട്ടിയതിന് ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വെട്ടേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ലിജുവിന്റെ തലയിലും കാലിനുമാണ് പരുക്കേറ്റത്. ലിജുവിന്റെ പരുക്ക് ഗുരുതരമാണ്. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ബിനുകുമാറിന്റെ കൈക്കാണ് വെട്ടേറ്റത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top