ഉത്സവം കഴിഞ്ഞ് മടങ്ങിയ 4 പേർ അമിത വേഗത്തിൽ വന്ന കാറിടിച്ച് മരിച്ചു

തുമ്പൂർ അയ്യപ്പൻ കാവ് ഉത്സവം കഴിഞ്ഞ് മടങ്ങിയ നാല് പേർ അമിത വേഗത്തിൽ വന്ന കാറിടിച്ച് മരിച്ചു. തിങ്കളാഴ്ച്ച രാത്രി 11 മണിയോടെയാണ് തുമ്പൂർ ജംഗ്ഷന് സമീപം അപകടം നടന്നത്.
ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന പേരാംമ്പിള്ളി സുബ്രൻ (54), മകൾ പ്രജിത (23) . കണ്ണംത്തറ ബാബു (60) മകൻ ബിബിൻ (29) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അമിത വേഗതയിൽ വന്ന കാർ ഇവരെ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. പിന്നീട് കാവടി തിരക്കിൽ അകപ്പെട്ട കാർ നാട്ടുക്കാർ പിടികൂടുകയായിരുന്നു.
Read Also : ഡാകാര്‍ 2020 യില്‍ അപകടം; ഹീറോയുടെ പൗലോ ഗോണ്‍സാല്‍വസ് മരിച്ചു
അപകടത്തിൽപ്പെട്ടവരെ ആളൂർ എസ്‌ഐ സുശാന്ത് കെ.എസിന്റെ നേതൃത്വത്തിൽ പൊലീസ് വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. കാറിലുണ്ടായിരുന്ന വള്ളിവട്ടം പെങ്ങോട് സ്വദേശികളായ അഞ്ച് പേരെ ആളൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ മദ്യപിച്ചിട്ടുണ്ടായിരുന്നതായി ആരോപണമുണ്ട്.
അപകടം പറ്റിയവരെ തൃശ്ശൂർ മെഡിക്കൽ കോളജ്, ഐലെറ്റ്, ദയ, ചാലക്കുടി സെന്റ് ജെയിംസ്, എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
Story Highlights- Accident, Car Accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here