2019ലെ ഐഫോണിന്റെ മോശം പ്രകടനം; സിഇഒ ടിം കുക്കിന്റെ 2019-ലെ വാർഷിക ശമ്പളം 1.16 കോടി ഡോളറായി കുറഞ്ഞു

2019-ലെ ഐഫോണിന്റെ മോശം പ്രകടനം. ആപ്പിൾ സിഇഒ ടിം കുക്കിന്റെ 2019-ലെ വാർഷിക ശമ്പളം 1.16 കോടി ഡോളറായി വെട്ടിച്ചുരുക്കി.
2018-ൽ 1.57 കോടി ഡോളർ ലഭിച്ച കുക്കിന് 30 ലക്ഷം ഡോളറിന്റെ അടിസ്ഥാന ശമ്പളവും ബോണസ് അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.

2019-ലെ പെർഫോമൻസ് ബോണസ് 77 ലക്ഷം ഡോളറിനടുത്താണ്. 2018-ൽ കമ്പനിയുടെ വില്പനലക്ഷ്യം 100 ശതമാനം മറികടന്നതിനെ തുടർന്ന് 1.2 കോടി ഡോളറായിരുന്നു പെർഫോമൻസ് ബോണസ്.

അതേസമയം, കുക്കിന്റെ 2109ലെ ശമ്പളത്തിൽ 8.85 ലക്ഷം ഡോളർ മൂല്യമുള്ള സ്വകാര്യ വിമാനം ഉപയോഗിക്കാനുള്ള അനുമതിയും ബോർഡ് നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top