Advertisement

ജെഎന്‍യു സംഘര്‍ഷം: വാട്‌സ്ആപ്പ് കൂട്ടായ്മ അംഗങ്ങളുടെ ഫോണ്‍ കണ്ടുകെട്ടാന്‍ നിര്‍ദേശം

January 14, 2020
0 minutes Read

ജെഎന്‍യു അക്രമത്തില്‍ ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹെക്കോടതിയുടെ നിര്‍ദേശം. വാട്‌സ്ആപ്പിനും ഗൂഗിളിനുമാണ് നിര്‍ദേശം നല്‍കിയത്. അതിനിടെ ജെഎന്‍യു സംഘര്‍ഷത്തില്‍ വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാറിനെയും ഡല്‍ഹി പൊലീസിനെയും പിന്തുണച്ച് മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊക്രിയാല്‍ രംഗത്തെത്തി
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ജനുവരി അഞ്ചിന് നടന്ന അക്രമവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങളാണ് സൂക്ഷിക്കണമെന്ന് വാട്‌സ്ആപ്പിനും ഗൂഗിളിനും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ എത്രയും പെട്ടെന്ന് കൈമാറാനും ജെഎന്‍യു രജിസ്ട്രാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവര സംരക്ഷണത്തിനായി യുണൈറ്റഡ് എഗൈന്‍സ്റ്റ് ലെഫ്റ്റ് ഗ്രൂപ്പിലെയും ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് ഗ്രൂപ്പിലെയും തിരിച്ചറിഞ്ഞവരുടെ പേരുടെ ഫോണുകള്‍ കണ്ടുകെട്ടാനുള്ള നിര്‍ദേശവും ഇതോടൊപ്പം നല്‍കി.

അതിനിടെ ഫീസ് വര്‍ധനവിന്റെ പേരിലല്ല മറിച്ച് വിവാദങ്ങളും പ്രശ്‌നങ്ങളും ഉണ്ടാക്കാനാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ജെഎന്‍യുവില്‍ ശ്രമിക്കുന്നതെന്ന് മാനവ വിഭവ ശേഷി മന്ത്രി പറഞ്ഞു. സര്‍വകലാശാലയില്‍ നടന്ന അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് ഡല്‍ഹി പൊലീസിന്റെ നിലപാട് തന്നെയാണ് മാനവ വിഭവ ശേഷി മന്ത്രിയും ആവര്‍ത്തിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top