രോഹിതിന്റെ ബാറ്റിംഗ് ആത്മസംതൃപ്തി നൽകുന്നു; പുകഴ്ത്തലുമായി പാക് ഇതിഹാസം

ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയെ വാനോളം പുകഴ്ത്തി പാക് ഇതിഹാസം സഹീർ അബ്ബാസ്. രോഹിതിൻ്റെ ബാറ്റിംഗ് കാണുന്നത് തനിക്ക് ആത്മസംതൃപ്തി നൽകുന്നു എന്ന് വെളിപ്പെടുത്തിയ അദ്ദേഹം രോഹിത് കളിക്കുന്നത് കണ്ടിരിക്കാൻ തനിക്ക് ഏറെ ഇഷ്ടമാണെന്നും കൂട്ടിച്ചേർത്തു.
“രോഹിത് ബാറ്റ് ചെയ്യുമ്പോൾ ഞാൻ ടിവിക്ക് മുന്നിൽ നിന്ന് മാറില്ല. അദ്ദേഹത്തിൻ്റെ ബാറ്റിംഗ് എനിക്ക് ആത്മസംതൃപ്തി നൽകുന്നു. അദ്ദേഹത്തിൻ്റെ ബാറ്റിംഗ് കണ്ടിരിക്കുന്നത് എനിക്ക് ആനന്ദം നൽകുന്നു. അദ്ദേഹം ഒരു ഷോട്ട് കളിക്കുന്ന രീതിയും അത് പ്ലേസ് ചെയ്യുന്ന രീതിയും ഞാൻ ആദരിക്കുന്നു. ഞാൻ രോഹിതിനെ പുകഴ്ത്തുമ്പോൾ കോലിയാണെന്ന് മികച്ചവനെന്ന് എൻ്റെ വീട്ടിലുള്ള ആളുകൾ എന്നെ തിരുത്താറുണ്ട്. കോലി മോശമാണെന്നല്ല ഞാൻ പറയുന്നത്. പക്ഷേ, എനിക്ക് രോഹിതിൻ്റെ ബാറ്റിംഗ് കാണുമ്പോഴാണ് സംതൃപ്തി ലഭിക്കുന്നത്”- ഒരു അഭിമുഖത്തിൽ സഹീർ അബ്ബാസ് പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിലേക്ക് പണമൊഴുകുന്നതു കൊണ്ടാണ് യുവാക്കൾ കൂടുതൽ ക്രിക്കറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രൊഫഷണലിസത്തോടെ കളിച്ചാൽ പണം ലഭിക്കുമെന്ന് കളിക്കാർക്കറിയാം. അതുകൊണ്ടാണ് അവർ ഈ ഗെയിമിലേക്ക് ആകർഷിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം, പരമ്പരയിൽ 128 റൺസ് കൂടി നേടിയാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസെടുത്ത രണ്ടാമത്തെ താരമായി രോഹിത് മാറും. നിലവിൽ മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിംഗാണ് രണ്ടാം സ്ഥാനത്തുള്ളത്. പട്ടികയിൽ ഒന്നാമത് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറാണ്.
Story Highlights: Rohit Sharma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here