Advertisement

ശംഖുമുഖത്തെ സദാചാര ഗുണ്ടായിസം; അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി

January 14, 2020
0 minutes Read

തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ രാത്രി യുവതിയെയും സുഹൃത്തുക്കളെയും ആക്രമിച്ച സംഭവം. അഞ്ചു പ്രതികളുടെയും ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.

കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ണൂർ സ്വദേശി ശ്രീലക്ഷ്മി അറയ്ക്കലിനും രണ്ട് സുഹൃത്തുക്കൾക്കും നേരെ സദാചാരഗുണ്ടാക്രമണം ഉണ്ടായത്. സംഭവത്തെ തുടർന്ന് ശ്രീലക്ഷ്മി ദൃശ്യങ്ങൾ സഹിതം ഫേസ്ബുക്കിലൂടെ പങ്കുവച്ചതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്.

പരാതിയെ തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. വള്ളക്കടവ് സ്വദേശികളായ നഹാസ്, മുഹമ്മദ് അലി, സുഹൈബ്, പൂന്തുറ സ്വദേശി അൻസാരി എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. മാത്രമല്ല പരാതി നൽകാൻ വലിയതുറ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസിന്റെ ഭാഗത്ത് നിന്നുള്ള പെരുമാറ്റവും നിരാശാജനകമായിരുന്നുവെന്നും പെൺകുട്ടി ആരോപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top