ആലപ്പുഴ റൈഫിള്‍സ് ക്ലബ്ബില്‍ അംഗമായി മമ്മൂട്ടി

ചേര്‍ത്തലയിലെ ക്ലബ്ബ് ആസ്ഥാനത്ത് എത്തിയാണ് കളക്ടറില്‍ നിന്ന് നടന്‍ അംഗത്വം എടുത്തത്. റൈഫിള്‍സ് ക്ലബ് ഭാരവാഹികളുടെ ആവശ്യപ്രകാരമാണ് രക്ഷാധികാരി അംഗത്വം നല്‍കിയത്. നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരും ഒപ്പം ഉണ്ടായിരുന്നു.
രാവിലെ 10.30 ഓടെയാണ് മമ്മുട്ടി ചേര്‍ത്തല റൈഫിള്‍ ക്ലബ്ബിലെത്തിയത്. വിദ്യാര്‍ത്ഥികള്‍ അടക്കം വലിയ ജനക്കൂട്ടമാണ് തങ്ങളുടെ പ്രിയ നടനെ നേരിട്ട് കാണാന്‍ ചേര്‍ത്തലയിലെത്തിയത്. റൈഫിള്‍ ക്ലിബ്ബിന്റെ ആവശ്യപ്രകാരം ക്ലബ്ബില്‍ അംഗത്വം എടുക്കുന്നതിനും പരിശീലനത്തിനുമായാണ് മമ്മൂട്ടി എത്തിയത്.
ജില്ലാ കളക്ടര്‍ എം അഞ്ജനയില്‍ നിന്ന് മമ്മൂട്ടി അംഗത്വം ഏറ്റുവാങ്ങി. പരീശീലനത്തിന്റെ ഭാഗമായ് വരും ദിവസങ്ങളിലും താന്‍ ചേര്‍ത്തലയിലെത്താം എന്ന ഉറപ്പു നല്‍കിയാണ് മമ്മൂട്ടി മടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here