Advertisement

‘ഗുജറാത്ത് ആവർത്തിക്കും’; പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ ബിജെപി പ്രവർത്തകർക്കെതിരെ കേസ്

January 15, 2020
1 minute Read

കോഴിക്കോട് കുറ്റ്യാടിയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ ബിജെപി പ്രവർത്തകർക്കെതിരെ കേസ്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് കേസ്. മതസ്പർദ്ധ വളർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായി ബിജെപി കുറ്റ്യാടിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിന്റെ ഭാഗമായി നടത്തിയ റാലിയിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഗുജറാത്ത് ആവർത്തിക്കുമെന്ന മുന്നറിയിപ്പാണ് പ്രകടനത്തിൽ ഉടനീളം ഉണ്ടായിരുന്നത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഡിവൈഎഫ്‌ഐ സിഐക്ക് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. ഇതിന് പുറമെ കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള, യൂത്ത് ലീഗ് എന്നിവർ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.

നീലേച്ചുകുന്ന് നിന്ന് കുറ്റ്യാടി ടൗൺ വരെയായിരുന്നു പ്രകടനം. എംടി രമേശാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

Story Highlights- Gujarat Riot, BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top