Advertisement

കനത്ത ഹിമപാതവും മഴയും; പാകിസ്താനില്‍ 84 മരണം

January 15, 2020
Google News 2 minutes Read

കനത്ത ഹിമപാതവും മഴയും മൂലം പാകിസ്താനില്‍ 84 പേര്‍ മരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി പാകിസ്താനില്‍ മഴയും ഹിമപാതവും തുടരുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 84 പേരാണ് ഇതുവരെ മരിച്ചത്. നിരവധി വീടുകള്‍ തകര്‍ന്നു. റോഡും ഗതാഗത സംവിധാനവും താറുമാറായതോടെ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. പാക്ക് അധീന കാശ്മീരിലെ നീലും താഴ്‌വരയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇവിടെ മാത്രം 50 തോളം ഗ്രാമങ്ങള്‍ തകര്‍ന്നിട്ടുണ്ട്. 45 ഓളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.

റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പല സ്ഥലങ്ങളിലും എത്തിച്ചേരാനാകാത്ത അവസ്ഥയാണ്. ബലൂചിസ്താനില്‍ സ്ത്രീകളൂം കുട്ടികളും ഇള്‍പ്പെടെ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താനില്‍ പല ഭാഗങ്ങളിലും ആറടിയോളം ഉയരത്തില്‍ മഞ്ഞ് വീണ് കിടക്കുകയാണ്. അഫ്ഗാനിസ്താനില്‍ ഹിമപാതത്തില്‍ 15 പേര്‍ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തു. മുന്നൂറോളം വീടുകളാണ് അഫ്ഗാനിസ്താനില്‍ തകര്‍ന്നിരിക്കുന്നത്.

 

Story Highlights- Heavy snowfall and rain; Pakistan death toll rises to 84

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here