കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം

കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനം എടുക്കാന്‍ അഞ്ചംഗ ഉപസമിതിയെ ചുമതലപ്പെടുത്തി. ജോസഫ് വിഭാഗം എല്ലായിടത്തും പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും, കുട്ടനാട്ടില്‍ പിന്നോട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
പാലായ്ക്ക് പിന്നാലെ യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തുനിന്ന് ഉണ്ടാകുന്നത്. കുട്ടനാട് സീറ്റില്‍ ചര്‍ച്ചകള്‍ക്കായി ആരെയും ചുമതലപ്പെടുത്തിയില്ലെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ജോസ് വിഭാഗം രംഗത്തെത്തി. ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ചരല്‍കുന്നില്‍ ചേര്‍ന്ന സംസ്ഥാന ക്യാമ്പില്‍ തീരുമാനമായി. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി തോമസ് ചാഴിക്കാടന്‍ അധ്യക്ഷനായ അഞ്ചംഗ ഉപസമിതിയെ ചുമതലപ്പെടുത്തിയെന്ന് ജോസ് കെ മാണി പറഞ്ഞു.
ജോസഫ് വിഭാഗത്തിന്റെ അവകാശവാദങ്ങള്‍ കാര്യമാക്കുന്നില്ലെന്നും നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇലക്ഷന്‍ പ്രഖ്യാപിക്കും മുമ്പേ തര്‍ക്കം ആരംഭിച്ചത് യുഡിഎഫിന് പുതിയ തലവേദനയായിരിക്കുകയാണ്
Story Highlights- Jos K Mani, campaigning, Kuttanad by-election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here