Advertisement

കൊട്ടാരക്കരയില്‍ പാറ ക്വാറിയില്‍ അപകടം: രണ്ടുപേര്‍ മരിച്ചു

January 15, 2020
Google News 0 minutes Read

കൊട്ടാരക്കര വയയ്ക്കലില്‍ പാറ ക്വാറിയിലുണ്ടായ അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ഹിറ്റാച്ചി ഓപ്പറേറ്ററും സഹായിയുമാണ് മരിച്ചത്. ഹിറ്റാച്ചി പ്രവര്‍ത്തിപ്പിക്കുന്നതിനിടെ മുകളില്‍ നിന്ന് പാറ അടര്‍ന്ന് വീണാണ് അപകടമുണ്ടായത്.

കൊല്ലം കേരളപുരം സ്വദേശി തൗഫീഖ്, ആസാം സ്വദേശി ന്യൂവല്‍നെക്ര എന്നിവരാണ് മരിച്ചത്. വയണമൂല സ്റ്റാര്‍ ഇന്‍ഡസ്ട്രീസ് എന്ന ക്രഷറിയില്‍ ജോലി ചെയ്യവേ മുകളില്‍ നിന്നും പാറ അടര്‍ന്നു വീണതാണ് മരണ കാരണം.ഹിറ്റാച്ചിയുടെയും പാറയുടെയും അടിയില്‍പ്പെട്ട നിലയിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്.

60 അടി ഉയരത്തില്‍ നിന്നാണ് പാറതാഴേക്ക് പതിച്ചത്. നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊട്ടാരക്കര അഗ്‌നിശമന നിലയത്തിലെ സേനാംഗങ്ങള്‍ എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അതേ സമയം യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പാറക്വാറിയില്‍ പ്രവര്‍ത്തനം നടന്നു വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here