Advertisement

ജെഎൻയു ആക്രമണം; ദേശീയ വനിതാ കമ്മീഷനെ സമീപിച്ച് ആരോപണ വിധേയയായ വിദ്യാർത്ഥിനി

January 15, 2020
0 minutes Read

ജെഎൻയു മുഖം മൂടി ആക്രമണത്തിൽ ആരോപണ വിധേയയായ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനി ദേശീയ വനിതാ കമ്മീഷനെ സമീപിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ തന്റേതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോമൾ ശർമ്മ വനിതാ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ഒളിവിലാണെന്ന് ഡൽഹി പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് നടപടി.

ഇന്ത്യാ ടുഡെ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിൽ എബിവിപിയാണെന് ആക്രമണം നടത്തിയതെന്ന് സമ്മതിച്ച ആകാശ് അശ്വതി, രോഹിത് സിംഗ് എന്നിവരും ഒളിവിലാണ്. ഇവർക്ക് സംഘടനയുമായി ബന്ധമുണ്ടെന്നാണ് ആരോപണം.

അതിനിടെ പ്രതി പട്ടികയിലുള്ള ജെഎൻയു മുൻ വിദ്യാർത്ഥികളായ ചുൻചുൻ കുമാർ, ഡോളൻ സമന്ത എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. കാമ്പസിനകത്ത് ഫോറൻസിക് ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്. സെർവർ റൂം തകരാറിൽ ആയതിനാൽ മുഖം മൂടി ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും അന്വേഷണ സംഘം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top