Advertisement

എക്‌സൈസ് വകുപ്പിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ പബ്ബുകള്‍ ആരംഭിക്കാവുന്നതാണ്: ധനമന്ത്രി

January 15, 2020
0 minutes Read

എക്‌സൈസ് വകുപ്പിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ പബ്ബുകള്‍ ആരംഭിക്കാവുന്നതാണെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ എക്‌സൈസ് നികുതി ഇനിയും വര്‍ധിപ്പിക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തില്‍ നികുതി ചോര്‍ച്ച തടഞ്ഞും കര്‍ശന പരിശോധനകളിലൂടെ ജിഎസ്ടി വര്‍ധിപ്പിച്ചും പ്രതിസന്ധി മറികടക്കാനാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ പബ്ബുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. സംസ്ഥാനത്ത് പബ്ബുകള്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് നാം മുന്നോട്ട് എന്ന പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം സംസ്ഥാനത്തെ ഡ്രൈ ഡേ സമ്പ്രദായം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാര്‍ച്ച് ആദ്യ വാരം പുറത്തിറങ്ങുന്ന മദ്യനയത്തില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. അന്തിമ തീരുമാനം സിപിഐഎമ്മിലും, എല്‍ഡിഎഫിലും ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും.

ഒന്നാം തീയതി മദ്യവില്‍പ്പന തടയുന്നത് പ്രഹസനമായി മാറിയെന്ന സര്‍ക്കാര്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേ ഒഴിവാക്കാനുള്ള തീരുമാനം. എല്ലാമാസവും ഒന്നാം തീയതി ബിവറേജസ്/കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളും, ബാറുകളും തുറക്കുന്ന തരത്തില്‍ അബ്കാരി നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top