റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് രാജിവച്ചു

റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് രാജിവച്ചു. പ്രസിഡന്റ് വഌദിമിര്‍ പുടിനാണ് ദിമിത്രി രാജി സമ്മര്‍പ്പിച്ചത്. രാജി സ്വീകരിച്ച പുടിന്‍ ദിമിത്രി മെദ്‌വദേവ് രാജ്യത്തിന് നല്‍കിയ സംഭവനകള്‍ക്ക് നന്ദി അറിയിച്ചു. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നത് വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരണമെന്നും ദിമിത്രി മെദ്‌വദേവിനോട് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റിന്റെ സുരക്ഷാ സമിതിയുടെ ഉപമേധാവിയായി മെദ്‌വദേവിനെ നിയമിക്കാന്‍ പദ്ധതിയുള്ളതായി വാര്‍ത്ത പുറത്തുവിട്ട റഷ്യന്‍ വാര്‍ത്താഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ ഭരണഘടനയില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രസിഡന്റ് പുടിന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ദിമിത്രി മെദ്‌വദേവിന്റെ രാജി എന്നതും ശ്രദ്ധേയമാണ്.
Story Highlights- Russian Prime Minister, Dmitry Medvedev, resigned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here