Advertisement

ബിസിസിഐ വാർഷിക കരാർ: എ പ്ലസിൽ മൂന്ന് താരങ്ങൾ; പന്ത് എ ഗ്രേഡിലും പാണ്ഡ്യ ബി ഗ്രേഡിലും

January 16, 2020
1 minute Read

ബിസിസിഐയുടെ 2019-2020 വാർഷിക കരാർ പ്രഖ്യാപിച്ചു. എ പ്ലസ്, എ, ബി, സി എന്നീ നാല് ഗ്രേഡുകളിലായാണ് കരാർ. 2019 ഒക്ടോബർ മുതൽ 2020 സെപ്തംബർ വരെയാണ് പുതിയ കരാറിൻ്റെ കാലയളവ്. ആകെ 27 താരങ്ങൾ ഇടം നേടിയ വാർഷിക കരാറിൽ മുൻ നായകൻ എംഎസ് ധോണി ഉൾപ്പെടാതിരുന്നത് നേരത്തെ ചർച്ചയായിരുന്നു.

ഏറ്റവും ഉയർന്ന ഗ്രേഡായ എ പ്ലസിൽ വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നീ മൂന്ന് താരങ്ങളാണ് ഉള്ളത്. ഒരു വർഷം 7 കോടി രൂപയാണ് ഈ താരങ്ങൾക്ക് ലഭിക്കുക. എ പ്ലസ് ഗ്രേഡിൽ 11 താരങ്ങളുണ്ട്. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, കെ എൽ രാഹുൽ, ശിഖർ ധവാൻ, മൊഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, കുൽദീപ് യാദവ്, ഋഷഭ് പന്ത് എന്നിവരാണ് എ ഗ്രേഡ് കരാറിലുള്ളത്. ഇവർക്ക് വർഷം 5 കോടി രൂപ ലഭിക്കും.

ബി ഗ്രേഡിൽ അഞ്ച് താരങ്ങളാണ് ഉള്ളത്. വൃദ്ധിമാൻ സാഹ, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, ഹർദ്ദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ എന്നീ താരങ്ങളാണ് ബി ഗ്രേഡിൽ ഉള്ളത്. ഇവർക്ക് വർഷം 3 കോടി രൂപ ലഭിക്കും. വർഷം ഒരു കോടി രൂപ ലഭിക്കുന്നതാണ് സി ഗ്രേഡ്. ഇതിൽ 8 താരങ്ങളുണ്ട്. കേദാർ ജാദവ്, നവ്ദീപ് സൈനി, ദീപക് ചഹർ, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ഷർദുൽ താക്കൂർ, ശ്രേയസ് അയ്യർ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് സി ഗ്രേഡ് താരങ്ങൾ.

അതേ സമയം, കരാർ വിവരം പുറത്തു വന്നതിനു പിന്നാലെ വിവാദങ്ങൾക്കും തുടക്കമായിട്ടുണ്ട്. ക്രിക്കറ്റിൻ്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ ബി ഗ്രേഡിലും ഋഷഭ് പന്ത് എ ഗ്രേഡിലും ഉൾപ്പെട്ടത് ആരാധകർ ചോദ്യം ചെയ്യുന്നുണ്ട്. ഒപ്പം, ശ്രേയസ് അയ്യരും പന്തിനെക്കാൾ മികച്ച പ്രകടനം കാഴ്ച വെച്ചുവെന്നും ശ്രേയസ് സി ഗ്രേഡിലാണ് ഉൾപ്പെട്ടിരിക്കുന്നതെന്നും ആരാധകർ പറയുന്നു.

Story Highlights: BCCI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top