എസ്സിഒ ഉച്ചകോടിക്ക് ഇന്ത്യ പാക് പ്രധാനമന്ത്രിയെ ക്ഷണിക്കും

ഈ വർഷം ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിലേക്ക് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഇന്ത്യ ക്ഷണിക്കും. ഈ വർഷം അവസാനം നടക്കുന്ന ഉച്ചകോടിയിൽ എട്ട് അംഗ രാജ്യങ്ങളേയും നാല് നിരീക്ഷകരേയുമാണ് ക്ഷണിക്കുന്നത്.
ചൈന നേതൃത്വം നൽകുന്ന എട്ടംഗ സാമ്പത്തികസുരക്ഷാ കൂട്ടായമയായ എസ്സിഒയിൽ 2017ലാണ് ഇന്ത്യയും പാകിസ്താനും അംഗരാജ്യങ്ങളാകുന്നത്. കൂട്ടായ്മയിൽ ചൈന, ഇന്ത്യ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, പാകിസ്താൻ, താജികിസ്ഥാൻ, ഉസ്ബെകിസ്താൻ എന്നീ രാജ്യങ്ങൾ സ്ഥിരാംഗങ്ങളും അഫ്ഗാനിസ്ഥാൻ, ഇറാൻ, മംഗോളിയ, ബെലാറസ് എന്നിവർ നിരീക്ഷക രാജ്യങ്ങളുമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here