മൃദുല വിവാഹിതയാകുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് താനെന്ന് ഭാവന; വിവാഹ നിശ്ചയ വീഡിയോ

നടി മൃദുല മുരളിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഡിസംബർ 22നായിരുന്നു വിവാഹ നിശ്ചയം. വിവാഹ നിശ്ചയ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നിതിൻ മാലിനി വിജയാണ് വരൻ.
അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ ഗായിക സയനോര നടിമാരായ ഭാവന, രമ്യാ നമ്പീശൻ, ഷഫ്‌ന, ശിൽപ്പ ബാല എന്നിവർ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
Read Also : നടി മൃദുല മുരളി വിവാഹിതയാകുന്നു
മൃദുലയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനെത്തിയ ഗായിക അമൃത സുരേഷ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതോടെയാണ് മൃദുലയുടെ വിവാഹക്കാര്യം ആരാധകർ അറിയുന്നത്. 14 വർഷങ്ങളായി തങ്ങൾ സൗഹൃദത്തിലാണെന്നും മൃദുലയുടെ മുഖത്തെ ചിരി കണ്ട് സന്തോഷം തോന്നുന്നുവെന്നും അമൃത പോസ്റ്റിൽ കുറിച്ചു. അമൃതയ്‌ക്കൊപ്പം സഹോദരിയും ഗായികയുമായ അഭിരാമി സുരേഷും ചിത്രത്തിലുണ്ട്.
ടെലിവിഷൻ അവതാരകയായിരുന്ന മൃദുല 2009 ൽ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് എൽസമ്മ എന്ന ആൺകുട്ടി, 10.30 എഎം ലോക്കൽ കോൾ, അയാൾ ഞാനല്ല, ശിഖാമണി, പിസ്ത തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here