Advertisement

ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ നിന്ന് എം എസ് ധോണിയെ ഒഴിവാക്കി

January 16, 2020
Google News 0 minutes Read

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ  കരാര്‍ പട്ടിക ബിസിസിഐ പ്രഖ്യാപിച്ചു. പട്ടികയില്‍ നിന്ന് മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ ഒഴിവാക്കി. എ പ്ലസ്, എ, ബി, സി ഗ്രേഡുകളിലുള്ള കളിക്കാരെയാണ് പ്രഖ്യാപിച്ചത്.

2020 സെപ്റ്റംബര്‍ വരെയുള്ള കളിക്കാരുടെ കരാര്‍ പട്ടികയാണ് ബിസിസിഐ പുറത്തുവിട്ടത്. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവരാണ് എ പ്ലസ് ഗ്രേഡിലുള്ളത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത് എന്നിവരാണ് എ ഗ്രേഡില്‍ ഇടംപിടിച്ചത്.

വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, എന്നിവരാണ് ബി ഗ്രേഡില്‍ ഇടംപിടിച്ചത്. കേദാര്‍ ജാദവ്, നവ്ദീപ് സെയ്‌നി, ദീപക് ചഹര്‍, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ശാര്‍ദുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഗ്രേഡ് സിയില്‍ ഇടം നേടി.

2019 ഏകദിന ലോകകപ്പിന് ശേഷം എം എസ് ധോണി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിട്ടില്ല. ക്രിക്കറ്റില്‍ നിന്ന് താത്കാലികമായി അവധിയെടുക്കുന്നു എന്ന് വ്യക്തമാക്കിയാണ് ധോണി വിട്ടുനിന്നത്. ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് ബിസിസിഐ കരാര്‍ പുതുക്കാത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here