സംസ്ഥാനത്ത് ഭരണപ്രതിസന്ധിയില്ലെന്ന് മന്ത്രി എ കെ ബാലൻ

സംസ്ഥാനത്ത് ഭരണപ്രതിസന്ധിയില്ലെന്ന് നിയമമന്ത്രി എ കെ ബാലൻ. സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ല. പ്രതിപക്ഷം കലക്കവെള്ളത്തിൽ മീൻപിടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.തദ്ദേശ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവയ്ക്കാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഓർഡിനൻസിന് ചില അപാകതകളുണ്ടെന്ന് ഗവർണർ സൂചിപ്പിച്ചതായാണ് അറിയാൻ കഴിയുന്നത്. പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം പുതിയ നിയമത്തിന് രൂപം നൽകും. ഗവർണർ ബോധപൂർവമായി പ്രശ്‌നമുണ്ടാക്കുകയാണെന്ന് തോന്നിയിട്ടില്ല. ഭരണഘടന വ്യാഖ്യാനിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായം സ്വാഭാവികമാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തദ്ദേശ വാർഡുകൾ കുറഞ്ഞ എണ്ണമായ 13ൽ നിന്ന് 14 ആയാണ് വർധിപ്പിക്കുന്നത്. ഇതിൽ ഭരണഘടന പ്രശ്‌നമുണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here