Advertisement

കേന്ദ്ര മന്ത്രിതല സംഘം ജമ്മുകശ്മീരില്‍ സന്ദര്‍ശനം നടത്തും

January 16, 2020
0 minutes Read

പ്രത്യേക പദവി എടുത്തുകളഞ്ഞ് അഞ്ച് മാസങ്ങള്‍ പിന്നിടുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. പുനഃസംഘടനയ്ക്ക് ശേഷം നിയന്ത്രണങ്ങളില്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞിരുന്ന സംസ്ഥാനത്തേക്ക് ആദ്യമായാണ് ഒരു ഉന്നതതല സംഘം സന്ദര്‍ശനം നടത്തുന്നത്.

സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ശേഷമുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനു പുറമെ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ നടപടിയിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് അറിയാനും കേന്ദ്രം നടപ്പിലാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും ശ്രമിക്കും.

ജനുവരി 17 ന് ചേരുന്ന കേന്ദ്രമന്ത്രിമാരുടെ യോഗത്തിനു ശേഷം സന്ദര്‍ശനത്തിന്റെ കൃത്യമായ തിയതി പ്രഖ്യാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top