മുഖ്യമന്ത്രി ചട്ടലംഘനം നടത്തി; സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ

പൗരത്വ നിയമ ഭേദഗതിയിൽ സുപ്രിംകോടതിയിൽ ഹർജി നൽകിയ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ. ഗവർണറുടെ അധികാരം മറികടന്ന് മുഖ്യമന്ത്രിക്ക് പ്രവർത്തിക്കാനാവില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

റൂൾസ് ഓഫ് ബിസിനസിന്റെ പകർപ്പുമായാണ് ഗവർണർ മാധ്യമങ്ങളെ കണ്ടത്. കേന്ദ്രബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളിൽ താനുമായി സംസ്ഥാന സർക്കാർ ചർച്ച ചെയ്തേമതിയാവെന്ന് ഇതിലെ ചട്ടങ്ങൾ എടുത്തുപറഞ്ഞ് ഗവർണർ വ്യക്തമാക്കി. ഗവർണറുടെ അനുമതിയില്ലാതെ സർക്കാരിന് കോടതിയെ സമീപിക്കാനാകില്ല. സംസ്ഥാനത്തെ ഭരണ സംവിധാനം തകരാതെ നോക്കേണ്ടത് തന്റെ ചുമതലയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

പൗരത്വനിയമ വിഷയത്തിൽ കോടതിയെ സമീപിച്ച വിഷയത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടും. മുഖ്യമന്ത്രിയുടെ റസിഡന്റ് പരാമർശനത്തിനും ഗവർണർ മറുപടി നൽകി. ഇത് കൊളോണിയൽ കാലമല്ലെന്നും നിയമവാഴ്ചയുള്ള കാലമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More