ഇന്ത്യ – ഓസ്‌ട്രേലിയ രണ്ടാം ഏകദിനം: ഒസ്‌ട്രേലിയക്ക് 341 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യ – ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് 341 റണ്‍സ് വിജയലക്ഷ്ം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അന്‍പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തു. ഓപ്പണര്‍ ശിഖര്‍ ധവാന്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, എന്നിവരുടെ അര്‍ധസെഞ്ചുറി മികവിലാണ് ഇന്ത്യ വമ്പന്‍ സ്‌കോറിലെത്തിയത്.
രോഹിത് ശര്‍മ 42, ശിഖര്‍ ധവാന്‍ 96, വിരാട് കോലി 78, ശ്രേയസ് അയ്യര്‍ ഏഴ്, കെ എല്‍ രാഹുല്‍ 80, മനീഷ് പാണ്ഡെ രണ്ട്, രവീന്ദ്ര ജഡേജ 20, മുഹമ്മദ് ഷമി ഒന്ന് എന്നിങ്ങനെ സ്‌കോര്‍ ചെയ്തു. ഓസ്‌ട്രേലിയക്കായി ആദം സാംപ മൂന്നും കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ രണ്ടും വിക്കറ്റുകള്‍ നേടി.
കഴിഞ്ഞ മത്സരത്തിലെ കൂറ്റന്‍ തോല്‍വിയുടെ ഓര്‍മയിലാണ് ഇന്ത്യ ഇത്തവണ ഇറങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നിര്‍ണായകമായ രണ്ട് മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയിട്ടുണ്ട്. ഷര്‍ദുല്‍ താക്കൂറിനു പകരം നവദീപ് സെയ്‌നി ടീമിലെത്തുന്നതോടെ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് അല്പം കൂടി ശക്തമാവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here