ഓസീസിനെ വീഴ്ത്തി ഇന്ത്യ

രാജ്‌കോട്ടിൽ ഓസീസിനെ വീഴ്ത്തി ഇന്ത്യ. രണ്ടാം ഏകദിനത്തിൽ 341 റൺസ് വിജയലക്ഷ്യവുമായി കളത്തിലറങ്ങിയ ഓസീസ് 304 റൺസെടുത്ത് പുറത്താവുകയായിരുന്നു.

20 റൺസെടുക്കുന്നതിനിടയിൽ ഓപ്പണർ ഡേവിഡ് വാർണർ (15) പുറത്തായി. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ജഡേജയുടെ പന്തിൽ രാഹുലിന്റെ മിന്നൽ സ്റ്റമ്പിങ്ങിൽ ഫിഞ്ച് (33) പുറത്തായി.
സെഞ്ചുറിക്ക് രണ്ട് റൺസിനരികെ സ്മിത്ത് മടങ്ങി. 102 പന്തിൽ 98 റൺസ്, ഒമ്പത് ഫോറും ഒരു സിക്‌സുമായിരുന്നു സ്‌കോർ. കുൽദീപ് യാദവിനായിരുന്നു വിക്കറ്റ്.

ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റെടുത്തു. 90 പന്തിൽ 96 റൺസെടുത്ത് ശിഖർ ധവാനും 52 പന്തിൽ 80 റൺസ് നേടിയ കെ.എൽ രാഹുലും 76 പന്തിൽ 78 റൺസ് അടിച്ച വിരാട് കോലിയും ആണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

Story Highlights- Australia, Indiaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More