കളിയിക്കാവിള കൊലപാതക കേസില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍

കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. കൊലപാതകം ആസൂത്രണം ചെയ്ത മെഹബൂബ പാഷയാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് സെന്‍ഡ്രല്‍ ക്രൈംബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്. ഏഴോളം പേരെ പിടികൂടിയിട്ടുണ്ടെന്നാണ് സൂചന. പിടിയിലായവരില്‍ പ്രധാനി മെഹബൂബ് പാഷയാണെന്നാണ് വിവരം. ആയുധക്കടത്ത് അടക്കമുള്ള കാര്യങ്ങളില്‍ പ്രതിയാണ് ഇയാള്‍.
കളിയിക്കാവിളയില്‍ എഎസ്ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അബ്ദുള്‍ ഷമീമും തൗഫീക്കും കുറ്റം സമ്മതിച്ചത്. ഭരണ – പൊലീസ് സംവിധാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് എഎസ്ഐ വില്‍സനെ കൊലപ്പെടുത്തിയതെന്ന് ഇരുവരും മൊഴി നല്കി. സംഘടനയുടെ ആശയങ്ങള്‍ നടപ്പാക്കുകയാണ് ചെയ്തതെന്ന് പ്രതികള്‍ ആവര്‍ത്തിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here