കളിയിക്കാവിള കൊലപാതകം; സുനിലിനായി അന്വേഷണം ഊർജിതമാക്കി; സുഹൃത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാംപ്രതി സുനിലിനായി അന്വേഷണം ഊർജിതമാക്കി തമിഴ്നാട് പൊലീസ്. കേസിൽ സുനിലിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനെയാണ് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാറശാല സ്വദേശിയായ സുനിൽ ഒളിവിൽ പോകുന്നതിന് മുൻപായി പ്രദീപിനെ ഫോൺ ചെയ്തിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രദീപിനെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനിൽ കേരളത്തിൽ തന്നെ ഉണ്ടെന്നാണ് വിവരം. ഇയാൾ മൊബൈൽ ഫോൺ പാറശാലയിലെ വീട്ടിൽ വെച്ചശേഷമാണ് കടന്നുകളഞ്ഞത്. മുഖ്യപ്രതി ചൂഴാറ്റുകോട്ട സ്വദേശി സജികുമാർ എന്ന അമ്പിളിക്ക് കൊലപാതം നടത്താനുള്ള ആയുധങ്ങൾ നൽകിയത് സുനിലാണ്.
ജെസിബി വാങ്ങാൻ കാറിൽ കരുതിയിരുന്ന പണംമാത്രം തട്ടി എടുക്കുകയാണോ മറ്റെന്തെങ്കിലും ഉദ്ദേശം ഇവർക്കുണ്ടോ എന്നാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്. കൊലനടത്തിയ അമ്പിളിയെ ഇന്നലെ കുഴിത്തുറൈ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.
Story Highlights : Kaliyikkavila Deepu Murder Tamilnadu police intensified investigation for the second accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here