Advertisement

മകൻ വിദേശത്ത്, മരുമകളുമായി സ്വത്ത് തർക്കം; പാലക്കാട് യുവതി ഭർതൃപിതാവിനെ വെട്ടിപരുക്കേൽപ്പിച്ചു

3 days ago
1 minute Read
special investigation team formed in 4 year old girl's murder

പാലക്കാട് കണ്ടമംഗലം പുറ്റാനിക്കാട് യുവതി ഭർതൃ പിതാവിനെ വെട്ടിപരുക്കേൽപ്പിച്ചു.പരുക്കേറ്റ മലയിൽ മുഹമ്മദാലി (65) യെ മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദാലിയുടെ മകൻ ഷെരീഫിൻ്റെ ഭാര്യ ഷബ്നയാണ് വെട്ടി പരുക്കേൽപ്പിച്ചത്. ഷെരീഫ് വിദേശത്താണ്. സ്വത്ത് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമീക വിവരം.

അതേസമയം പാലക്കാട് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. കുടുംബവഴക്കിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍ ശിവന്‍ (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്.

കാല്‍മുട്ടിന് പരുക്കേറ്റ മേരി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Story Highlights : palakkad woman attack father in law

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top