പ്രധാന രേഖകൾ നഷ്ടപ്പെട്ടതിന്റെ നിരാശ; അമ്മയെയും ഭാര്യയെയും പെൺമക്കളെയും കൊലപ്പെടുത്തി യുവാവ്

പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ട് നിരാശയിലായ യുവാവ് അമ്മയെയും ഭാര്യയെയും മൂന്ന് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം നാലാം നിലയിൽ നിന്ന് ചാടി. ഗുരുതരമായി പരുക്കേറ്റ യുവാവ് നിലവിൽ പൊലീസ് പിടിയിലാണ്.
മംഗർ ജില്ലയിലെ ഹവേലി ഖരഗ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. മരിച്ച അഞ്ചുപേരുടേയും മൃതദേഹം നിലവിൽ പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്. യുവാവിനെ നിലവിൽ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
Read Also : കളിയിക്കാവിള കൊലപാതക കേസില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍
യുവാവ് നിലവിൽ നിരാശയിലാണെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
ഭാരത് കേശരിയുടെ ഗൗശാല ചന്തയിൽ ഒരു വാച്ച് ഷോപ്പ് നടത്തുകയായിരുന്നു യുവാവ്. പ്രധാന രേഖകൾ നഷ്ടപ്പെട്ട ഇയാൾ നിരാശയിലായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് അമ്മ അടക്കമുള്ളവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.
Story Highlights- Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here