ഒരു പരിപാടിയിലും പി സി ജോര്‍ജ് എംഎല്‍എയെ പങ്കെടുപ്പിക്കില്ലെന്ന് ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍

ഈരാറ്റുപേട്ട നഗരസഭയും പി സി ജോര്‍ജ് എംഎല്‍എയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. എന്ത് നടപടി വന്നാലും ഒരു പരിപാടിയിലും പി സി ജോര്‍ജ് എംഎല്‍എയെ പങ്കെടുപ്പിക്കില്ലെന്ന് ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ വി എം സിറാജ് പറഞ്ഞു.

മുസ്‌ലിം സമുദായത്തെ ഒന്നടങ്കം ഭിന്നിപ്പിക്കാന്‍ ശ്രമിച്ച പി സി ജോര്‍ജിനെ നഗരസഭാ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നത് കൗണ്‍സില്‍ തീരുമാനാണെന്നാണ് നഗരസഭാ ചെയര്‍മാന്‍ വി എം സിറാജ് വ്യക്തമാക്കിയത്. എംഎല്‍എ പങ്കെടുത്താല്‍ ലൈഫ് കുടുംബ സംഗമത്തില്‍ കൗണ്‍സിലര്‍മാരും ഗുണഭോക്താക്കളും പങ്കെടുക്കില്ലായിരുന്നു.

തനിക്കൊപ്പമുണ്ടെന്ന് പി സി ജോര്‍ജ് അവകാശപ്പെടുന്ന കൗണ്‍സിലര്‍മാരെല്ലാം ലൈഫ് പദ്ധതി പരിപാടിയുടെ ആദ്യാവസാനം പങ്കെടുത്തതായും ചെയര്‍മാന്‍ പറഞ്ഞു. ലൈഫ് കുടുംബ സംഗമത്തില്‍ പങ്കെടുപ്പിക്കാത്തതിനെതിരെ പ്രിവിലേജ് മൂവ് ചെയ്യുമെന്ന പി സി ജോര്‍ജിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു വി എം സിറാജ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top