Advertisement

സർക്കാർ പരിപാടിയിൽ അവതരിപ്പിച്ചത് ഖവാലി; പ്രശസ്ത നർത്തകി മഞ്ജരി ചതുർവേദിയുടെ നൃത്ത പരിപാടി പാതിവഴിയിൽ നിർത്തിച്ച് അധികൃതർ

January 17, 2020
1 minute Read

പ്രശസ്ത കഥക് നർത്തകി മഞ്ജരി ചതുർവേദിയുടെ നൃത്തം പാതിവഴിയിൽ നിർത്തിച്ച് ഉത്തർ പ്രദേശ് സർക്കാർ. മഞ്ജരി അവതരിപ്പിച്ചത് ഖവാലി (സൂഫി സംഗീതം) എന്ന നൃത്തരൂപമായതിനാലായിരുന്നു നടപടി.

നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് സംഗീതം നിന്നുപോവുകയായിരുന്നു. ആദ്യം അതൊരു സാങ്കേതിക തകരാറാകും എന്നാണ് മഞ്ജരി കരുതിയത്. എന്നാൽ പിന്നീട് ‘ഇവിടെ ഖവാലി നടക്കില്ല’ എന്ന പ്രഖ്യാപനം മൈക്കിലൂടെ മുഴങ്ങിക്കേട്ടു. ഈ സംഭവം താനൊരിക്കലും മറക്കില്ലെന്നും ഇത് ന്റെ ഓർമ്മയിൽ കോറിയിട്ടിരിക്കുമെന്നും മഞ്ജരി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Read Also : ചെന്നൈ ബീച്ചിൽ മതിമറന്ന് നൃത്തം ചെയ്ത് അഹാന; വീഡിയോ വൈറൽ

നാൽപ്പത്തിയഞ്ച് മിനിറ്റ് സമയമാണ് മഞ്ജരിക്കായി അനുവദിച്ചിരുന്നത്. എന്നിട്ടും യാതൊരു വിശദീകരണവും നൽകാതെ നൃത്തം പാതിവഴിയിൽ ഉപേക്ഷിക്കാൻ മഞ്ജരി നിർബന്ധിതായി. തന്റെ ഇരുപത് വർഷം നീണ്ട നൃത്ത ജീവിതത്തിൽ ഇത്തരത്തിലൊരു അനുഭവമുണ്ടാകുന്നത് ഇതാദ്യമാണെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം, സമയം വൈകിയതുകൊണ്ടാണ് പരിപാടി നിർത്താൻ പറഞ്ഞതെന്ന് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. മഞ്ജരി രണ്ട് പരിപാടികൾ അവതരിപ്പിച്ചുവെന്നും മൂന്നാമത്തെ നൃത്തം നടക്കുന്നതിനിടെയാണ് പരിപാടി ചുരുക്കേണ്ടി വന്നതെന്നും അല്ലാതെ മതപരമോ ഭാഷാപരമോ ആയ കാരണങ്ങൾകൊണ്ടല്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.

സംഭവം വിവാദമായതോടെ ജനുവരി 27ന് നടക്കാനിരിക്കുന്ന സർക്കാർ പരിപാടിയിൽ മഞ്ജരിക്ക് ഖവാലി അവതരിപ്പിക്കാൻ അവസരം നൽകിയിട്ടുണ്ട് ഉത്തർപ്രദേശ് സർക്കാർ.

Story Highlights- Uttar Pradesh, yogi adityanath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top