Advertisement

കൊല്ലത്ത് വൃദ്ധയായ ഭർതൃ മാതാവിനെ മരുമകൾ വീടിന് പുറത്താക്കി; വിദേശത്തുള്ള മകൻ സംരക്ഷിക്കുന്നില്ലെന്നും പരാതി

January 17, 2020
Google News 0 minutes Read

വൃദ്ധയായ ഭർതൃ മാതാവിനെ സാമ്പത്തിക ശേഷിയുള്ള മരുമകൾ വീട്ടിൽ നിന്ന് പുറത്താക്കിയെന്ന് പരാതി. കൊല്ലം പരവൂർ ചിറക്കര താഴത്ത് താമസിക്കുന്ന സുലോചനാമ്മ എന്ന വൃദ്ധ സ്ത്രീക്കാണ് ദുരനുഭവം. വിദേശത്ത് നല്ല നിലയിൽ കഴിയുന്ന മകൻ സംരക്ഷിക്കുന്നില്ലെന്നും വൃദ്ധ മാതാവിന്റെ പരാതിയിലുണ്ട്.

സുലോചനയമ്മ എന്ന വൃദ്ധ മാതാവ് വാർധക്യ ജീവിതത്തിൽ സ്വസ്ഥമായി കഴിയാൻ ആഗ്രഹിച്ചതാണ്. എന്നാൽ കാര്യങ്ങൾ വളരെ വേഗത്തിൽ തകിടം മറിഞ്ഞു. അസുഖം കാരണം രണ്ടു ദിവസം സഹോദരിയുടെ വീട്ടിൽ താമസിക്കാൻ പോയി തിരിച്ചെത്തിയ സുലോചനാമ്മ വീടിന്റെ ഗേറ്റിന് പുറത്തായി. വീട് പൂട്ടിയ നിലയിലായിരുന്നു. മരുമകളാണ് ഗേറ്റ് പൂട്ടിയതെന്ന് വ്യക്തമായതോടെ പരിചയമുള്ള ഓട്ടോ ഡ്രൈവറെ താക്കോൽ വാങ്ങാൻ അയച്ചിരുന്നു. താക്കോൽ നൽകില്ലെന്നായിരുന്നു മരുമകളുടെ മറുപടി.

പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ മരുമകൾക്കൊപ്പം താമസിക്കാം എന്നായിരുന്നു പ്രതികരണം. വിദേശത്ത് നല്ല നിലയിൽ കഴിയുന്ന മകൻ മാസം 750 രൂപയാണ് അയക്കുന്നതെന്ന് ഈ വൃദ്ധ മാതാവ് പറയുന്നു. അയൽ വാസികളുടെ സഹായത്താലാണ് ജീവിതം. വൃദ്ധ രക്ഷിതാക്കളെ അവഗണിക്കുന്ന മക്കൾക്കെതിരെ ശക്തമായ നടപടിക്ക് നിയമമുളളപ്പോഴാണ് ഈ അമ്മ ഭുരിതം എന്നതും ശ്രദ്ധേയമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here