കളിയിക്കാവിള കൊലപാതകം; പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി

കളിയിക്കാവിള കൊലപാതക കേസിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. താഫീഖ് (28), അബ്ദുൾ ഷമീം (32) എന്നീ പ്രതികൾക്കെതിരെയാണ് യുഎപിഎ ചുമത്തിയത്.
അതേസമയം, പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദ ബന്ധത്തെക്കുറിച്ച് വിശദമായ പരാമർശമില്ല. പ്രതികൾക്ക് കേരളത്തിൽ നിന്ന് സഹായം ലഭിച്ചുവെന്നാണ് സ്ഥിരീകരണം. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും.
അതിനിടെ കേസിലെ മുഖ്യപ്രതികളുടെ ഐഎസ് ബന്ധം അന്വേഷിക്കുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. ഐഎസിൽ ചേർന്നെന്ന് കരുതുന്ന മെഹബൂബ് പാഷയാണ് കൃത്യം നടത്തിയ 17അംഗ സംഘത്തിന്റെ തലവനെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഎസ് ബന്ധം തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നത്. കൂട്ടാളികളെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായാണ് എഎസ്ഐ വിത്സനെ പ്രതികൾ വെടിവച്ച് കൊന്നതെന്നാണ് പൊലീസ് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here