Advertisement

ദീപിക എങ്ങനെ ആസിഡ് ആക്രമണമേറ്റ യുവതിയായി?; ‘ഛപാക്’ മേക്കിംഗ് വീഡിയോ

January 18, 2020
1 minute Read

ദീപികയുടെ പുതിയ ചിത്രം ‘ഛപാക്’ മികച്ച പ്രതികരണവുമായി മുന്നേറുമ്പോൾ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്.

Read Also: പെരിയാറിനെക്കുറിച്ച് മോശം പരാമർശം; രജനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ദ്രാവിഡർ വിടുതലൈ കഴകം

ചിത്രത്തിൽ ദീപിക ഉപയോഗിച്ച പ്രോസ്‌ത്തെറ്റിക് മേക്കപ്പ് ആണ് മേക്കിംഗ് വീഡിയോയിൽ വിശദീകരിച്ചിരിക്കുന്നത്. ഒമ്പത് രീതിയിലുള്ള വ്യത്യസ്ത മേക്കപ്പുകൾ ചിത്രത്തിൽ താരം പരീക്ഷിച്ചിട്ടുണ്ടെന്ന് സംവിധായികയായ മേഘ്‌ന ഗുൽസാർ പറയുന്നു.

ചിത്രത്തിന് വേണ്ടി താരം നടത്തിയ കഠിന പരിശ്രമങ്ങളും രംഗ ചിത്രീകരണവുമൊക്കെ വീഡിയോയിലുണ്ട്. നേരത്തെ മേഘ്‌നാ ഗുൽസാറിനേയും ദീപികാ പദുക്കോണിനെയും പ്രശംസിച്ച് നടി കങ്കണാ രണൗട്ട് രംഗത്തെത്തിയിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച കങ്കണയുടെ സഹോദരി രംഗോലി ചാൻഡൽ ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലാണ് ദീപികയെയും സിനിമയുടെ സംവിധായിക മേഘ്‌ന ഗുൽസാറിനെയും പ്രശംസിച്ചുകൊണ്ട് കങ്കണ രംഗത്ത് വന്നത്.


 

chhappak movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top