കോൺഗ്രസ് നേതാവും മുൻ വടക്കാഞ്ചേരി എംഎൽഎയുമായ വി ബാലറാം അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ വടക്കാഞ്ചേരി എംഎൽഎയുമായ വി ബാലറാം അന്തരിച്ചു. 72 വയസായിരുന്നു. കെപിസിസിയുടെ മുൻ ജനറൽ സെക്രട്ടറിയായും തൃശൂർ കോൺഗ്രസ് ഐ വിഭാഗത്തിന്റെ പ്രമുഖ നേതാവായിരുന്നു ബാലറാം.
2004ൽ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് എകെ ആന്റണി മന്ത്രിസഭയിൽ അംഗമായ കെ മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാൻ വടക്കാഞ്ചേരി മണ്ഡലം ഒഴിഞ്ഞുകൊടുത്തത് ബാലറാം ആണ്.
ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച കെ മുരളീധരൻ പരാജയപ്പെട്ടു. എംഎൽഎ സ്ഥാനം ത്യജിച്ചതിനു പകരമായി കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയെങ്കിലും ബാലറാമിന് ജയിക്കാനായില്ല. എക്കാലത്തും കെ കരുണാകരന്റെ വിശ്വസ്തൻ ആയിരുന്ന ബാലറാം ലീഡർ കോൺഗ്രസ് വിട്ടപ്പോഴും ഡിഐസി രൂപീകരിച്ചപ്പോഴും കൂടെനിന്നു. പിന്നീട് കരുണാകരനുമായി അകന്ന ബാലറാം കോൺഗ്രസിൽ തിരികെ എത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here