അറ്റകുറ്റപ്പണി നടത്തുന്നില്ല; മാസങ്ങളായി പ്രവർത്തനം നിലച്ച് കൊറഗ കോളനിയിലെ അംഗനവാടി

കാസർഗോഡ് ബദിയടുക്കയിലെ കൊറഗരുടെ പെരഡാല കോളനിയിൽ അംഗനവാടിയുടെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ. കഴിഞ്ഞ ഒരു വർഷമായി കുട്ടികൾക്ക് ഒന്നിച്ചിരിക്കാൻ ഇവിടെ അംഗനവാടിയുടെ തണലില്ല.
മഴ പെയ്താൽ കെട്ടിടം ചോർന്നൊലിക്കും. ജനലുകളും വാതിലും തകർന്നതിനാൽ ഇഴജന്തുക്കൾ കയറാനും സാധ്യതയുണ്ട്. മഴയെത്തും മുൻപേ പണി പൂർത്തിയാക്കിയില്ലെങ്കിൽ അംഗനാവാടി പ്രവർത്തനം പൂർണമായും നിർത്തി വയ്‌ക്കേണ്ടിവരും. അത്രയും നാൾ ഇവർ എങ്ങോട്ട് പോകണമെന്നതും ഒരു ചോദ്യമാണ്.
കെട്ടിടം ഒന്നര വർഷമായി അറ്റകുറ്റപ്പണി ചെയ്യാതായതോടെ സുരക്ഷ ഭയന്ന് കുട്ടികൾ അംഗനവാടിയിലേക്കെത്തുന്നില്ല. പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർ പദ്ധതികൾ നടപ്പാക്കുമ്പോഴാണ് കൊറഗ കോളനിയിലെ കുരുന്നുകൾക്ക് അംഗനവാടി അന്യമാകുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും കൊറഗർ ഇനിയും മറ്റുള്ളവർക്കൊപ്പം എത്തിയിട്ടില്ല. ഇവരുടെ ഉന്നമനം ലക്ഷ്യമിടുന്നെന്ന് പറയുമ്പോഴും അധികൃതരുടെ അനാസ്ഥ ഇപ്പോഴും കൊറഗരെ പിന്നോക്കാവസ്ഥയിൽ തന്നെ നിർത്തുന്നു.
kasargod, koraga
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here