മകരവിളക്കിന് ശേഷവും ശബരിമല സന്നിധാനത്ത് വൻ ഭക്ത ജനത്തിരക്ക്

മകരവിളക്കിന് ശേഷവും സന്നിധാനത്തേക്ക് വൻ ഭക്ത ജനത്തിരക്ക്സന്നിധാനത്തേക്ക് ഭക്തജനതിരക്ക് വർധിച്ചു. ഇന്ന് പുലർച്ചെ നടതുറക്കുമ്പോഴും തീർഥാടകരുടെ ക്യൂ നടപ്പന്തൽ പിന്നിട്ടിരുന്നു. പൊങ്കൽ ആഘോഷത്തിന് ശേഷം തമിഴ്നാട്ടിൽ നിന്നുള്ള ഭക്തരുടെ ഗണ്യമായ വർധനവാണ് അനുഭവപ്പെടുന്നത്.
ആന്ധ്രാ, കർണാടക സംസ്ഥാനങ്ങളിലെ അയ്യപ്പൻമാരും ദർശനത്തിന് എത്തുന്നുണ്ട്. ജനുവരി 20ന് ഹരിവരാസനം ചൊല്ലി നടയടക്കുന്നതോടെ മണ്ഡല-മകരവിളക്ക് കാലത്തെ ഭക്തർക്കായുള്ള ദർശനം അവസാനിക്കും. 21 ന് രാവിലെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. 19ന് രാവിലെ 9.30ന് നെയ്യഭിഷേകം അവസാനിക്കും. മകരവിളക്കിനു ശേഷം സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ പകുതിയിലധികം മടങ്ങിപ്പോയതോടെ തിരക്കു നിയന്ത്രിക്കാൻ ഇപ്പോൾ ആവശ്യത്തിനു പൊലീസുകാരില്ല 550 പൊലീസുകാരാണ് 21 വരെ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here