Advertisement

സൗദിയിൽ ജനസംഖ്യാ കണക്കെടുപ്പ് മാർച്ച് 17ന്

January 18, 2020
1 minute Read

സൗദിയിൽ ജനസംഖ്യാ കണക്കെടുപ്പ് മാർച്ച് 17ന് ആരംഭിക്കും. 20 ദിവസത്തിനുള്ളിൽ കണക്കെടുപ്പ് പൂർത്തിയാകും. ഓൺലൈൻ വഴിയാണ് ഇത്തവണ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.

സൗദിയിലെ അഞ്ചാമത് ജനസംഖ്യാ കണക്കെടുപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. കണക്കെടുപ്പിന് മുന്നോടിയായി രാജ്യത്തെ കെട്ടിടങ്ങൾ, വീടുകൾ, ഫ്‌ളാറ്റുകൾ തുടങ്ങിയവയുടെ പട്ടിക തയാറാക്കും. ഫെബ്രുവരി 3 മുതൽ മാർച്ച് 6 വരെയാണ് ഇതിനുള്ള സമയം. മാർച്ച് 17 മുതൽ ഏപ്രിൽ 6 വരെയുള്ള 20 ദിവസമാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുക. നൂതനമായ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇത്തവണ കണക്കെടുപ്പ് നടത്തുന്നത്. ഓൺലൈൻ വഴി ഇതുമായി ബന്ധപ്പെട്ട ഫോറം പൂരിപ്പിക്കാനുള്ള സൗകര്യമുണ്ടാകും. ഓൺലൈൻ വഴി നൽകുന്ന വിവരങ്ങൾ അധികൃതർ പരിശോധിച്ച് ഉറപ്പ് വരുത്തും. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.

ആദ്യമായാണ് സൗദിയിൽ ഓൺലൈൻ സെൻസസ് നടക്കുന്നത്. നേരത്തെ വീടുകൾ കയറിയിറങ്ങിയായിരുന്നു നടപടികൾ പൂർത്തിയാക്കിയിരുന്നത്. 1974, 92, 2004, 2010 എന്നീ വർഷങ്ങളിലാണ് ഇതിന് മുമ്പ് ജനസംഖ്യാ കണക്കെടുപ്പ് നടന്നത്. 2010ലെ കണക്കുപ്രകാരം സൗദിയിലെ ജനസംഖ്യ 2,71,36,977 ആണ്.

Story Highlights- Census, Saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top