ശബാന ആസ്മിക്ക് വാഹനാപകടത്തിൽ പരുക്ക്

പ്രമുഖ ബോളിവുഡ് നടി ശബാന ആസ്മിക്ക് വാഹനാപകടത്തിൽ പരുക്ക്. മുംബൈ-പുനെ എക്‌സ്പ്രസ് പാതയിലാണ് അപകടമുണ്ടായത്.

ശബാന ആസ്മി സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശബാന ആസ്മിക്കൊപ്പം ഭർത്താവ് ജാവേദ് അക്തറുമുണ്ടായിരുന്നു. ശബാന ആസ്മിയെ കലാംബോളിയിലുള്ള മഹാത്മാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻവശം തകർന്ന നിലയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top