Advertisement

തര്‍ക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കി

January 18, 2020
1 minute Read

പ്രതിഫല തര്‍ക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കി. ഏഴ് ദിവസം കൊണ്ടാണ് ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്. ഡിസംബര്‍ ഒന്‍പതിന് നടന്ന താര സംഘടനയായ അമ്മയുടെ യോഗത്തില്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയ്ന്‍ നിഗം ഉറപ്പ് നല്‍കിയിരുന്നു.

ഉല്ലാസം സിനിമ മാര്‍ച്ചില്‍ തിയറ്ററിലെത്തുമെന്നാണ് സൂചന. ചിത്രീകരണം മുടങ്ങിയ വെയില്‍, ഖുര്‍ബാനി സിനിമകളും പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്നും ഷെയ്ന്‍ താര സംഘടനയെ രേഖാമൂലം അറിയിച്ചിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയായതോടെ മുടങ്ങിയ സിനിമകളുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് സാധ്യത.

Story Highlights- Shane Nigam,   dubbing, ullasam filim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top