ഇംപീച്ച്‌മെൻറ് വിചാരണയിൽ ട്രംപ് പങ്കെടുക്കില്ല

donald trump

അമേരിക്കൻ സെനറ്റിന്റെ ഇംപീച്ച്‌മെൻറ് വിചാരണയിൽ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കില്ല. ചൊവ്വാഴ്ചയാണ് സെനറ്റിൽ വിചാരണ നടപടികൾ ആരംഭിക്കുന്നത്.

പ്രശസ്ത അഭിഭാഷകനും മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ ഇംപീച്ച്‌മെന്റ് വിചാരണ നയിച്ച കെൻ സ്റ്റാർ, ഭരണഘടന വിദഗ്ധൻ അലൻ ടെർഷോവിറ്റ് റോബേർട്ട് റേ എന്നിവരാണ് ട്രംപിന് വേണ്ടി സെനറ്റിൽ വാദിക്കുക. വൈറ്റ് ഹൗസിലെ നിയമവിദഗ്ധൻ പാറ്റ് സിപ്പോളോൻ, ട്രംപിന്റെ അഭിഭാഷകനായ ജെ സെക്കുലോവ് എന്നിവരും പ്രസിഡന്റിന്റെ ടീമിൽ ഉണ്ട്.

ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നിന് വിചാരണ നടപടിക്രമങ്ങൾ ആരംഭിക്കും. കുറ്റാരോപണങ്ങൾക്കുള്ള ഔദ്യോഗിക മറുപടി അറിയിക്കാൻ ശനിയാഴ്ച വൈകിട്ട് 6 വരെ ട്രംപിന് സമയം അനുവദിക്കും. തുടർന്ന്, ഞായർ ഒഴികെയുള്ള എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതൽ വിചാരണ. വിചാരണ 2 ആഴ്ച മുതൽ 6 ആഴ്ച വരെ നീണ്ടേക്കും.

അധികാര ദുർവിനിയോഗം, ജനപ്രതിനിധി സഭ പ്രവർത്തനങ്ങളെ തടസപ്പെടുത്തി എന്നീ രണ്ട് കുറ്റങ്ങളാണ് ട്രംപിന് മേൽ ചുമത്തിയിരിക്കുന്നത്. സെനറ്റിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ട് തന്നെ ഇംപീച്ച്‌മെന്റ് നടപടികളെ ട്രംപിന് ഇനി ഭയക്കേണ്ടതില്ല.

Story Highlights- Donald Trump,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top