Advertisement

സിഎഎയ്‌ക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച നടപടി; സർക്കാരിനോട് വിശദീകരണം തേടി ഗവർണർ

January 19, 2020
0 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചതിൽ സർക്കാരിനോട് വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറിയോടാണ് ഗവർണർ വിശദീകരണം തേടിയത്. സിഎഎയ്‌ക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചതിൽ ഗവർണർ നേരത്തേയും എതിർപ്പ് അറിയിച്ചിരുന്നു. തന്റെ അനുവാദം വാങ്ങാതെയാണ് സർക്കാർ നീക്കം നടത്തിയതെന്നും ഗവർണർ പറഞ്ഞിരുന്നു.

അതിനിടെ ഗവർണർക്കെതിരെ വിമർശനവുമായി വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. ഗവർണർ അനാവശ്യ ഇടപെടൽ നടത്തുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു. അനുചിതമായ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്ന ആരിഫ് മുഹമ്മദ് ഖാന്റേത് കേന്ദ്ര സർക്കാരിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നും നിയമസഭയെ അവഹേളിക്കുവാനുള്ളതല്ല പദവിയെന്നും കോടിയേരി വ്യക്തമാക്കി.

പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദനെ അനുസ്മരിച്ച് കൊണ്ടെഴുതിയ ലേഖനത്തിലാണ് രൂക്ഷ വിമർശനം. ഭരണഘടനയും മത നിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തെ സംസ്ഥാനം മുന്നിൽ നിന്ന് നയിക്കുകയാണ്. എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ഹിന്ദുത്വത്തിന് കീഴ്‌പ്പെടുത്താനുള്ള പ്രവണതയും ഏറിവരുകയാണെന്നും ലേഖനത്തിൽ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top