Advertisement

ശ്രദ്ധയാകർഷിച്ച് ജിദ്ദയിൽ നടക്കുന്ന ഇൻസൈറ്റ് ഇസ്ലാമിക് എക്‌സിബിഷൻ

January 19, 2020
Google News 1 minute Read

ജിദ്ദയിൽ നടക്കുന്ന ഇൻസൈറ്റ് ഇസ്ലാമിക് എക്‌സിബിഷൻ ശ്രദ്ധേയമാകുന്നു. പൊതുജനാവശ്യാർഥം ഒരാഴ്ച നിശ്ചയിച്ച പ്രദർശനം രണ്ടാഴ്ചയായി നീട്ടി. ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റിയാണ് സംഘാടകർ.

പ്രപഞ്ചത്തിന്റെയും അതിലെ സൃഷ്ടി വൈഭവങ്ങളുടെയും അത്ഭുതകരമായ ഉത്പ്പത്തിയേകുറിച്ചും നിലനിൽപ്പിനെ കുറിച്ചുമുള്ള അന്വേഷണമാണ് ഈ പ്രദർശനം. ജനനം, ജീവിതം, മരണം എന്നിവയിലൂടെ യാത്ര ചെയ്ത് ഇവയ്ക്കു പിന്നിലെ ശക്തിയെ കുറിച്ച് പഠിക്കാൻ പ്രദർശനം സന്ദർശകരെ പ്രേരിപ്പിക്കുന്നു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻറെ പോഷക ഘടകമായ ജിദ്ദ ദഅവാ കോഡിനേഷൻ കമ്മിറ്റിയാണ് ‘കാതോർക്കുക സ്രഷ്ടാവിനെ’ എന്ന പ്രമേയത്തിൽ ഇൻസൈറ്റ് ഇസ്ലാമിക് എക്‌സിബിഷൻ സംഘടിപ്പിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ വിശദമായ പഠനമാണ് ഇത് നൽകുന്നതെന്ന് പ്രദർശനത്തിനെത്തിയ വിസ്ഡം വൈസ് പ്രസിഡണ്ടും ഖുറാൻ പരിഭാഷകനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ പറഞ്ഞു.

ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കാൻ ഈ പ്രദർശനം സന്ദർശകരെ പ്രേരിപ്പിക്കുമെന്ന് പ്രമുഖ പ്രഭാഷകൻ ഹുസൈൻ സലഫി പറഞ്ഞു. ജിദ്ദയിൽ ഷറഫിയ ഇംപാല ഗാർഡനിലാണ് നൂതന സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള പ്രദർശനം നടക്കുന്നത്. പ്രമുഖരുടെ പ്രഭാഷണങ്ങൾ, വൈജ്ഞാനിക മത്സരങ്ങൾ തുടങ്ങിയവയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

Story Highlights- Jeddah, Exhibition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here