‘സെൻകുമാറിനെ നിലയ്ക്ക് നിർത്താൻ സംഘടന തയാറാകണം’: ബിഡിജെഎസ്

സെൻകുമാർ വിഷയത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ബിഡിജെഎസ്. സെൻകുമാറിനെ നിലയ്ക്ക് നിർത്താൻ സംഘടന തയാറാകണം. ആർഎസ്എസ് നേതൃത്വം പ്രശ്‌നത്തിൽ ഇടപെടണമെന്നും ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാർ ആവശ്യപ്പെട്ടു.
എൻഡിഎ ഘടകകക്ഷി നേതാക്കൾക്കെതിരെ സെൻകുമാർ പരസ്യ പ്രസ്താവന തുടരുമ്പോഴും ബിജെപി പാലിക്കുന്ന മൗനത്തിൽ ബിഡിജെഎസ് നേതൃത്വം അസ്വസ്ഥരാണ്. ബിജെപി അംഗമല്ലെന്ന് സെൻകുമാർ പറയുന്നുണ്ടെങ്കിലും സംഘപരിവാർ വേദികളിൽ അദ്ദേഹം സജീവമാണെന്ന് ബിഡിജെഎസ് ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താൽ തന്നെ സെൻകുമാറിന്റെ പ്രവൃത്തികൾ മുന്നണി ബന്ധത്തെ ബാധിക്കുന്നതാണ്. ആർഎസ്എസ് നേതൃത്വം പ്രശ്‌നത്തിൽ ഇടപെടണമെന്നും ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാർ ആവശ്യപ്പെട്ടു.
Read Also : ‘സെൻകുമാർ കയ്യേറ്റം ചെയ്യാൻ നിർദ്ദേശിച്ചു’; മാധ്യമപ്രവർത്തകൻ പരാതി നൽകി
സെൻകുമാർ വളർന്നു വരുന്ന സാക്കിർ നായിക്കാണെന്നും ഹിന്ദു സംഘടനകൾക്ക് അദ്ദേഹം ബാധ്യതയായി മാറുമെന്നും ബിഡിജെഎസ് നേതൃത്വം മുന്നറിയിപ്പ് നൽകുന്നുണ്ട്.
അതേസമയം നാളെ ചേരുന്ന ബിഡിജെഎസ് സംസ്ഥാന കൗൺസിൽ സുഭാഷ് വാസുവിനെ പുറത്താക്കും. ഇതിനുള്ള തീരുമാനം പാർട്ടി നേതൃത്വം കൈക്കൊണ്ടിട്ടുണ്ട്.
Story Highlights- TP Senkumar, BDJS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here