Advertisement

ഹാരി രാജകുമാരനും ഭാര്യയും രാജകീയ വിശേഷണങ്ങളും പദവികളും ഉപേക്ഷിക്കും; ബക്കിംഗ്ഹാം കൊട്ടാരം

January 19, 2020
Google News 0 minutes Read

ബ്രിട്ടനിലെ ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും രാജകീയ വിശേഷണങ്ങളും പദവികളും ഉപേക്ഷിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം. ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ഇനി രാജകീയ സ്ഥാനപ്പേരുകള്‍ ഉപയോഗിക്കില്ല. രാജകീയ ചുമതലകള്‍ക്കായി കൊട്ടാരത്തില്‍ നിന്നും ഹാരിക്കും മേഗനും പൊതുഫണ്ടുകള്‍ ലഭ്യമാക്കില്ലെന്നും എലിസബത്ത് രാജ്ഞി വ്യക്തമാക്കി.

നേരത്തെ രാജകീയ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനുള്ള ദമ്പതികളുടെ തീരുമാനത്തിന് ബ്രിട്ടീഷ് രാജ്ഞി അനുമതി നല്‍കിയിരുന്നു. ഔദ്യോഗിക വസതിയായ ഫ്രോഗ് മോര്‍ കോട്ടേജ് പുതുക്കിപ്പണിയാന്‍ ചിലവഴിച്ച മുപ്പത് ലക്ഷം ഡോളര്‍ ഹാരിയും മേഗനും തിരിച്ചടയ്ക്കും. എന്നാല്‍ കാനഡയില്‍ താമസമാക്കാന്‍ നിശ്ചയിച്ചിട്ടുള്ള ദമ്പതികളുടെ സുരക്ഷാ ചെലവുകള്‍ ആര് വഹിക്കുമെന്ന കാര്യത്തില്‍ ബക്കിംഗ്ഹാം കൊട്ടാരം പ്രതികരിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here