ബംഗളൂരുവില്‍ ഹിറ്റ്മാന് അപൂര്‍വ്വനേട്ടം; ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ മൂന്നാമത്തെ ബാറ്റ്‌സ്മാനായി രോഹിത്

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് പുതിയ നേട്ടം.ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 9000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാന്‍ ആയിരിക്കുകയാണ് രോഹിത്. ബംഗളൂരുവില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ നാല് റണ്‍സ് മാത്രമാണ് ഹിറ്റ്മാന്‍ ഈ നേട്ടത്തിന് വേണ്ടിയിരുന്നത്. മത്സരത്തില്‍ തന്റെ 29ാം സെഞ്ച്വറിയും രോഹിത് കരസ്ഥമാക്കി . 110 പന്തില്‍ നിന്നായിരുന്നു രോഹിത്തിന്റെ സെഞ്ച്വറി നേട്ടം
പാറ്റ് കമ്മിന്‍സ് എറിഞ്ഞ ഒന്നാം ഓവറില്‍ തന്നെ രോഹിത് 9000 തികച്ചു. ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 9000 റണ്‍സ് നേടുന്ന ലോക ക്രിക്കറ്റിലെ മൂന്നാമനും ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടാമനുമാണ് രോഹിത് ശര്‍മ. 194 ഇന്നിംഗ്‌സുകളില്‍ നിന്ന് 9000 പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. 208 ഇന്നിംഗ്‌സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച ദക്ഷിണാഫ്രിക്കയുടെ എബി ഡീവില്ലിയേഴ്‌സ് ആണ് രണ്ടാം സ്ഥാനത്ത്.
രോഹിതിന് 217 ഇന്നിംഗ്‌സുകളില്‍ നിന്നാണ് 9000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. രോഹിതിനും കോലിക്കും പുറമെ സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, എംഎസ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് ഏകദിന ക്രിക്കറ്റില്‍ 9000ത്തിലധികം റണ്‍സ് നേടിയിട്ടുള്ള മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍.
?
Here it is! 29th ODI hundred for @ImRo45 and his eighth against Australia.
Live – https://t.co/VThwmeOEBJ #INDvAUS pic.twitter.com/rALfE9vr67
— BCCI (@BCCI) January 19, 2020
Story Highlights- Rohit , third batsman in the world, score 9000 runs in ODIs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here