Advertisement

സോളാർ കേസ്; കേന്ദ്രത്തിന് റിപ്പോർട്ട് നൽകാൻ വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ വന്നിരുന്നു: സരിതാ നായർ

January 19, 2020
1 minute Read

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സോളാർ കേസിൽ റിപ്പോർട്ട് കൊടുക്കാൻ വേണ്ടി രണ്ട് ഉദ്യോഗസ്ഥർ വന്ന് കണ്ടിരുന്നുവെന്ന് സരിതാ നായർ. കെസി വേണുഗോപാൽ, ഉമ്മൻ ചാണ്ടി, ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവർക്ക് കേസിലുള്ള പങ്കിനെക്കുറിച്ചും വിശദമായ അന്വേഷണമുണ്ടായി.

Read Also‘സെൻകുമാറിനെ നിലയ്ക്ക് നിർത്താൻ സംഘടന തയാറാകണം’: ബിഡിജെഎസ്

രണ്ട് പേരും ചോദിച്ചത് ഒരേ കാര്യങ്ങളാണെന്നും 2013ൽ കേസ് തുടങ്ങിയ ശേഷം ഇപ്പോഴുള്ള സ്ഥിതിയെന്താണെന്നും അവർ ചോദിക്കുകയുണ്ടായിയെന്നും സരിത പറഞ്ഞു. എത്ര കേസിൽ എഫ്‌ഐആറുണ്ട്, എത്ര കേസിൽ 164 രജിസ്റ്റർ ചെയ്തു തുടങ്ങിയ ചോദ്യങ്ങളും ചോദിച്ചു. പിന്നീട് കാര്യങ്ങൾ അറിഞ്ഞ് വന്ന ഒരു മാധ്യമം സംഭവത്തെപറ്റി ചോദിച്ചപ്പോൾ കാര്യം താൻ സ്ഥിരീകരിക്കുകയാണുണ്ടായതെന്നും സരിത.

കേരളത്തിലെ സോളാർ കേസിൽ മാത്രമല്ല റിപ്പോർട്ട് നൽകുന്നതെന്നും അവർ സൂചന നൽകി. മറ്റ് കേസുകൾ ഏതാണെന്ന് ചോദിച്ചില്ല. ഒരാൾ ചെന്നൈയിലും മറ്റൊരാൾ തിരുവനന്തപുരത്തും വച്ചാണ് കണ്ടതെന്നും സരിത എസ് നായർ പറഞ്ഞു.

കേന്ദ്രത്തിനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. കേരള പൊലീസിന്റെ അന്വേഷണത്തിൽ സഹകരിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണം പതിയെ ആണെങ്കിലും തൃപ്തികരമാണെന്നും സരിത വ്യക്തമാക്കി.

 

 

saritha s nair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top